ഓണ്‍ലൈന്‍ പാസ്വേഡ് ജനറേറ്ററുകള്‍


password generators - Compuhow.com
ഇന്റര്‍നെറ്റ് ഓരോനിമിഷവും സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വന്‍കിട കമ്പനികള്‍ പോലും ഈ ഭീഷണിയില്‍ നിന്ന് മുക്തരല്ല. ഇമെയിലിനും, മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്കുമൊക്കെ പാസ്വേഡുകള്‍ വേണം. ഇവ എത്രത്തോളം സുരക്ഷിതമാണ് എന്ന ചേദ്യം പലപ്പോളും ഉയരാറുണ്ട്. പേരും, ജനനതിയ്യതിയുമൊക്കെ തലതിരിച്ചിട്ട് പാസ്വേഡുകള്‍ നിര്‍മ്മിക്കുന്നവരുണ്ട്. എന്നാല്‍ എത്ര വലിയ പാസ്വേഡും പൊട്ടിച്ച് കൈയ്യില്‍ കൊടുക്കാന്‍ സാധിക്കുന്ന വിദഗ്ദന്‍മാരും ഇന്ന് ഏറെയുണ്ട്.
സ്വന്തം ഉണ്ടാക്കുന്ന പാസ്വേഡുകള്‍ പോര എന്ന് തോന്നുന്നവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന മൂന്ന് ഓണ്‍ലൈന്‍ പാസ്വേഡ് ജെനറേറ്ററുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Random Password Generator
വളരെ എളുപ്പത്തില്‍ ഓര്‍ത്തിരിക്കാവുന്ന പാസ്വേഡുകള്‍ നിര്‍മ്മിച്ച് തരുന്ന ടൂളാണിത്. പാസ്വേഡ്എണ്ണം, ലെങ്ത് എന്നിവയും മറ്റ് ചില വിവരങ്ങളും ചെക്ക് ചെയ്ത് ജെനറേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പെട്ടന്ന് തന്നെ പാസ് വേഡ് നിര്‍മ്മിക്കപ്പെടും.
www.bx3.com/RandomPasswordGenerator/
password generator - Compuhow.com
Password Bird
ട്വിറ്ററിന്റേത് പോലെ ഒരു പക്ഷിയുടെ ചിത്രമുള്ളതാണ് ഈ പ്രോഗ്രാം. വളരെ പ്രശസ്തമായ ഒരു പാസ് വേഡ് ജനറേറ്റര്‍ പ്രോഗ്രാമാണിത്. ഇതില്‍ നിങ്ങളുടെ നിങ്ങളുടെ സ്പെഷല്‍ നെയിം, വാക്ക്, ഡേറ്റ് എന്നിവ നല്കിയാല്‍ ഒരു പാസ് വേഡ് ക്രിയേറ്റ് ചെയ്ത് നല്കും.
http://passwordbird.com/

Pass Creator
നിങ്ങള്‍ക്കാവശ്യമായ ഓപ്ഷനുകള്‍ ചേര്‍ത്ത് പാസ് വേഡ് നിര്‍മ്മിക്കുന്ന ഒരു പ്രോഗ്രാമാണിത്. അപ്പര്‍ കേസ്, ലോവര്‍കേസ്, സ്പെഷല്‍ കാരക്ടേഴ്സ്, നമ്പറുകള്‍, വാക്കുകള്‍ തുടങ്ങിയവ ചേര്‍ത്ത് എത്ര ലെങ്ത് വേണമെന്നും നിശ്ചയിച്ച് ഇതില്‍ പാസ് വേഡ് നിര്‍മ്മിച്ചെടുക്കാം.
http://passcreator.com/

Comments

comments