ഓണ്‍ലൈന്‍ ഗാനമേള


എന്തിലും ഏതിലും പുതുമ അന്വേഷിക്കുന്ന ഗൂഗിള്‍ അനേകം പ്രൊജക്ടകള്‍ തങ്ങളുടെ ലാബ് വഴി പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിലൊന്നാണ് ഓണ്‍ലൈന്‍ ഓര്‍ക്കസ്ട്ര. ക്രോമില്‍ മികച്ച രീതിയില്‍ വര്‍ക്ക് ചെയ്യുന്ന ഇതില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം. അതിന് ഈ സൈറ്റില്‍ പോവുക.
ഒരു മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് നിങ്ങള്‍ക്ക് ലഭിക്കും. മ്യൂസിക് നോട്ടും ലഭിക്കും. മറ്റ് ഓണ്‍ലൈന്‍ പ്ലെയര്‍മാരുടെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാം. ഇത് കേട്ടുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ മ്യൂസിക് നോട്ട് പ്ലെ ചെയ്യാം. ഉപകരണം മാറ്റാന്‍ അവൈലബിളായതില്‍ ക്ലിക്ക് ചെയ്യുക.
ഒരു സംഗീതതല്പരനാണ് നിങ്ങളെങ്കില്‍ ഇത് രസകരമായ ഒരു പ്രൊജക്ടാണ്.


http://www.chromeweblab.com/universal-orchestra.

Comments

comments