ഓണ്‍ലൈന്‍ ഇന്‍വോയ്സ് മേക്കിങ്ങ്


എളുപ്പത്തില്‍ ഇന്‍വോയ്സ് ക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് www.invoice-generator.com. രജിസ്ട്രേഷനില്ലാതെ തന്നെ ഇന്‍വോയ്സുകള്‍ ഇതില്‍ ക്രിയേറ്റ് ചെയ്യാം. ബ്രൗസറില്‍ നിന്ന് തന്നെ ഇത് സാധ്യമാകും. വളരെ എളുപ്പത്തില്‍ കോളങ്ങള്‍ ഫില്‍ ചെയ്ത് ക്രിയേറ്റ് ഇന്‍വോയ്സില്‍ ക്ലിക്ക് ചെയ്യുകയേ വേണ്ടൂ. പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഇന്‍വോയ്സ് ക്രിയേറ്റ് ചെയ്തെടുക്കാം. ഇതില്‍ നല്കുന്ന പേഴ്സണല്‍ വിവരങ്ങള്‍ സെര്‍വ്വറില്‍ സ്റ്റോറാവുകയില്ല എന്നാണ് സൈറ്റ് പറയുന്നത്. ഇതില്‍ കാല്‍ക്കുലേഷന്‍ ഓട്ടോമാറ്റിക്കായി നടന്നുകൊള്ളും. ലോഗോ, ഡ്യു ഡേറ്റ് എന്നിവയും ഇതില്‍ നല്കാവുന്നതാണ്.

Comments

comments