ഓണ്‍ലൈന്‍ ഫയല്‍ കണ്‍വെര്‍ഷന് Comectdocs


comet - Compuhow.com
ഓഫിസ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള കംപ്യൂട്ടര്‍ ഫയലുകള്‍ കൈകാര്യം ചെയ്യേണ്ടതായി വരും. വേഡ്, എക്സല്‍ തുടങ്ങിയവ സാധാരാണമായി ഉപയോഗിക്കപ്പെടുന്നവയാണ്. പലപ്പോഴും ഫയലുകളെ മറ്റ് ഫോര്‍മാറ്റുകളിലേക്ക് കണ്‍വെര്‍ട്ട് ചെയ്യേണ്ടതായി വരും. നിരവധി സൈറ്റുകള്‍ ഇത്തരത്തില്‍ കണ്‍വെര്‍ഷന്‍ സൗകര്യം ലഭ്യമാക്കുന്നുണ്ട്.
പി.ഡി.എഫ്, വേഡ്, എക്സല്‍, ടെക്സ്റ്റ്, ഇമേജ് തുടങ്ങി ഒട്ടനേകം ഫോര്‍മാറ്റുകളെ പിന്തുണക്കുന്ന ഒരു ഓണ്‍ലൈന്‍ കണ്‍വെര്‍ട്ടറാണ് Comectdocs.
PDF, DOC, XLS, PPT, HTML, DWG, IMG ,XPS എന്നീ ഫോര്‍മാറ്റുകള്‍ ഇതില്‍ പരസ്പരം കണ്‍വെര്‍ട്ട് ചെയ്യാനാവും. സൈറ്റ് തുറന്ന് ഫയലുകള്‍ ഇതിലേക്ക് ഡ്രാഗ് ചെയ്തിടുക. താഴെ നിന്ന് ഒപ്ഷന്‍ സെലക്ട് ചെയ്യുക.

Download

Comments

comments