ഡയറിയെഴുതാം ഓണ്‍ലൈനായി…


Penzu - Compuhow.com
ഡയറിയെഴുതുന്ന ശീലമുണ്ടായിരുന്നു പണ്ട് പലര്‍ക്കും. ഡിജിറ്റല്‍ വിപ്ലവം സംഭവിച്ചതോടെ ഇതിലൊക്കെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ചെറിയ കാര്യങ്ങളൊക്കെ മൊബൈലിലോ, ടാബിലോ രേഖപ്പെടുത്തി വെച്ചുതുടങ്ങി.
പേപ്പറില്‍ ഡയറിയെഴുതാന്‍ താല്പര്യമില്ല, എന്നാല്‍ ഡയറി ആധുനിക രീതിയില്‍ എഴുതണം എന്നുമുണ്ടെങ്കില്‍ ഇനി ഒരു ഓണ്‍ലൈന്‍ ഡയറി പരീക്ഷിച്ച് നോക്കാം.

ഓണ്‍ലൈന്‍ ഡയറിയെഴുത്തിനെ സപ്പോര്‍ട്ട് ചെയ്യുന്ന ചില കാര്യങ്ങള്‍ നോക്കാം.
അവ പാസ് വേഡ് പ്രൊട്ടക്ട് ചെയ്തവയായിരിക്കും, എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം, പേജ് പരിമിതിയില്ലാതെ വിശദമായി എഴുതാം, മറ്റാരെങ്കിലും ഡയറിയെടുത്ത് വായിക്കുമെന്ന് പേടിക്കേണ്ട, ഡയറിയിലേക്ക് ചിത്രങ്ങളും ആഡ് ചെയ്യാം, കളര്‍, ഫോണ്ട് തുടങ്ങിയവ കസ്റ്റമൈസ് ചെയ്യാം.

Penzu എന്ന ഓണ്‍ലൈന്‍ ഡയറിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫ്രീയായി ഉപയോഗിക്കാവുന്ന, നിരവധി സര്‍വ്വീസുകളുള്ളതില്‍ മികച്ച ഒരെണ്ണമാണിത്. എന്നാല്‍ ഏറെ സുരക്ഷിതമാക്കണം ഡയറി എന്നുണ്ടെങ്കില്‍ Penzu പ്രോ വേര്‍ഷന്‍ പണം കൊടുത്ത് ഉപയോഗിക്കാം.
ഒരു ഡയറി പേജിന് സമാനമായ പ്രതലത്തിലാവും നിങ്ങള്‍ ഡയറിയെഴുതുക. നിങ്ങളുടെ എഴുത്ത് പ്രൈവറ്റും, പാസ് വേഡ് പ്രൊട്ടക്ടഡും ആണെങ്കിലും വേണമെങ്കില്‍ അത് ഷെയര്‍ ചെയ്യാനുമാകും.

http://penzu.com/

Comments

comments