ഓണ്‍‌ലൈന്‍ കാല്‍ക്കുലേറ്റഴ്സ്


എന്തിനും ഏതിനും ഓണ്‍ലൈന്‍ സഹായം തേടുന്ന കാലമാണല്ലോ ഇത്. അതുപോലെ തന്നെ കണക്കുകൂട്ടാനും യന്ത്രസഹായമില്ലാതെ പറ്റില്ല എന്നായിരിക്കുന്നു. കാല്‍ക്കുലേറ്ററില്ലാതെ കണക്കുസംബന്ധിച്ച കാര്യങ്ങളൊന്നും പലര്‍ക്കും പറ്റില്ല. കംപ്യൂട്ടറിലാണെങ്കില്‍ കാല്‍ക്കുലേറ്ററുണ്ട്. എന്നാല്‍ കംപ്യൂട്ടറിലെ കാല്‍ക്കുലേറ്ററിന് എന്തെങ്കിലും തകരാറോ മറ്റ് ഉള്ളപ്പോഴും, അല്ലാതെ കൂടുതല്‍ ഫങ്ഷന്‍സ് ഉള്ള കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കണമെന്നുള്ളപ്പോഴുംഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററുകളെ ആശ്രയിക്കാം. ഇതാ ചില ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ സര്‍വ്വീസുകള്‍.
ECalc

ബേസിക്, സയന്റിഫിക് സംവിധാനങ്ങളുള്ള ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററാണ് ഇ കാല്‍ക്ക്. കാല്‍ക്കുലേറ്റര്‍ കൂടാതെ മറ്റ് ചില മാത്തമാറ്റിക്സ് ഫങ്ഷനുകളും സൈറ്റിലുണ്ട്.
www.ecalc.com

Graphing Calculator

ഗ്രാഫിങ്ങ് കാല്‍ക്കുലേറ്റര്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടും വിധത്തില്‍ ഡിസൈന്‍ ചെയ്തതാണ്. കോംപ്ളിക്കേറ്റഡ് ഫങ്ഷന്‍സെല്ലാം ചെയ്യുന്നതിനുള്ള സൗകര്യം ഇതിലുണ്ട്.
Visit Site
Metacalc

ഏറ്റവും സിംപിളും, നിലവില്‍ കംപ്യൂട്ടറില്‍ ഉള്ളതുപോലെയിരിക്കുന്നതുമായ കാല്‍ക്കുലേറ്ററാണ് മെറ്റകാല്‍ക്.
www.metacalc.com
Web2.0Calc

സയന്റിഫിക് ബേസ്ഡ് കാല്‍ക്കുലേറ്ററാണ് ഇത്. വളരെ സിംപിളും. ഇതിന്റെ കോഡ് സൈറ്റില്‍ ലഭിക്കും. ഇതെടുത്ത് നമ്മുടെ സൈറ്റുകളിലോ, ബ്ലോഗുകളിലോ ഉപയോഗിക്കാനും സാധിക്കും.
http://web2.0calc.com/

Comments

comments