വണ്‍നോട്ടിന് ഫ്രീ വേര്‍ഷന്‍


Onenote-Compuhow.com
മൈക്രോസോഫ്റ്റിന്‍റെ പെയ്ഡ് പ്രോഗ്രാം വണ്‍നോട്ടിന്‍റെ ഫ്രീ വേര്‍ഷന്‍ പുറത്തിറങ്ങി. എവര്‍നോട്ട് പോലുള്ള പ്രോഗ്രാമുകള്‍ ഇന്ന് സജീവമായി നില്‍ക്കുന്ന അവസരത്തില്‍ കൂടുതല്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഫ്രീ വേര്‍ഷനില്‍ നിങ്ങളുടെ മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ഇത് പല കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ സിങ്ക് ചെയ്യണം. വിന്‍ഡോസിനൊപ്പം മാകിന് വേണ്ടിയും വണ്‍നോട്ട് പുറത്തിറക്കിയിട്ടുണ്ട്.

പെയ്ഡ് വേര്‍ഷനില്‍ ലഭ്യമായ ചില സംവിധാനങ്ങള്‍ പക്ഷേ ഫ്രീ വേര്‍ഷനില്‍ ഉണ്ടാകില്ല. വിന്‍ഡോസ് 7, 8 വേര്‍ഷനുകള്‍ക്കുള്ള ഇന്‍സ്റ്റാളര്‍ വണ്‍നോട്ട് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ചില പുതിയ സംവിധാനങ്ങളും പുതുക്കിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. OneNote Clipper bookmark ഉപയോഗിച്ച് ക്രോം, ഫയര്‍ഫോക്സ് തുടങ്ങിയ ബ്രൗസറുകളില്‍ നിന്ന് വെബ്പേജ് സ്നാപ് ഷോട്ടുകള്‍ വണ്‍നോട്ട് അക്കൗണ്ടിലേക്ക് ആഡ് ചെയ്യാം. Office Lens camera app എന്ന സംവിധാനമുപയോഗിച്ച് വിന്‍ഡോസ് ഫോണുകളെ സ്കാനറായി ഉപയോഗിച്ച് ഒപ്ടിക്കല്‍ ക്യാരക്ടര്‍ റെക്കോഗ്നിഷന്‍ വഴി ടെക്സ്റ്റാക്കി മാറ്റാനുമാകും.

www.onenote.com

Comments

comments