ഫാസിലിന്‍റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി


One More Person From Fazil Family

മലയാളത്തിലെ മികച്ച സംവിധായകനായ ഫാസിലിന്‍റെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. അച്ഛന്‍റെ ചിത്രത്തില്‍ കൂടിതന്നെയാണ് ഫഹദ് ഫാസില്‍ സിനിമയിലേക്ക് എത്തിയതെങ്കില്‍ അനിയന്‍ വച്ചു ഫാസില്‍ വരുന്നത് രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രതതില്‍ കൂടിയാണ്. ഫഹദ് ഫാസിലിന്‍റെ ആദ്യ ചിത്രം വേണ്ടത്ര വിജയം നേടിയിരുന്നിലെങ്കിലും നീണ്ട ഇടവേളയ്ക്കു ശേഷം രഞ്ജിത്തിന്റെ കേരള കഫേയിലെ മൃത്യുന്ജയം എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഫഹദിന് ഇപ്പോള്‍ നല്ല സമയമാണ്. രണ്ടാം വരവില്‍ ഫഹദ് മികച്ച നടന്‍ എന്ന പേര് സമ്പാദിച്ചു കഴിഞ്ഞു.

രാജീവ് രവിയുടെ ആദ്യ ചിത്രമായ അന്നയും റസൂലിലും ചേട്ടന്‍ നായകനായെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ അനിയന്‍ നായകനാകുന്നു. അന്നയും റസൂലിലെ ക്യാമറാമാനായ മധു നീലകണ്ഠൻ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. തന്റെ സിനിമാ പ്രവേശനത്തിന് മികച്ച ഒരു കഥ നോക്കിയിരുന്ന വച്ചു രാജീവിന്റെ ഈ സിനിമയ്ക്ക് വേണ്ടി സമ്മതം മൂളുകയായിരുന്നു.

English Summary : One More Person From Fazil Family

Comments

comments