ഓഫ് ലൈനില്‍ മാത്രം കാണാവുന്ന രജനീകാന്ത് സൈറ്റ്



രജനീകാന്ത് ഒരു ഇതിഹാസ പുരുഷനാണ്. തമിഴ് സിനിമ ലോകത്ത് ചരിത്രം സൃഷ്ടിച്ച രജനി ഇന്ന് ലോകമെങ്ങും ആരാധകരുള്ള താരമാണ്. പഞ്ച് ഡയലോഗുകളാണ് രജനിയുടെ പ്രധാന സ്റ്റൈല്‍. എന്തിനും ഏതിനും സ്വന്തമായ സ്റ്റൈലുള്ള രജനീകാന്തിന് ഇന്ന് ഇന്‍റര്‍നെറ്റിലും ഏറെ ആരാധകരുണ്ട്. നെറ്റിലും രജനിസ്റ്റൈലില്‍ ഒരു സൈറ്റ് രജനിക്കായുണ്ട്. ഇതിന്റെ പ്രത്യേകത എന്നത് ഈ സൈറ്റ് ഓഫ് ലൈനില്‍ മാത്രമേ വര്‍ക്ക് ചെയ്യൂ എന്നതാണ്. സൈറ്റ് തുറക്കുമ്പോള്‍ നിങ്ങളോട് ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് സൈറ്റ് ലോഡ് ചെയ്യും. ഇടക്ക് കണക്ഷന്‍ നല്കിയാല്‍ സൈറ്റ് വീണ്ടും ബ്ലോക്കാവും. രജനി സ്റ്റൈല്‍ വെബ്സൈറ്റ് ട്രൈ ചെയ്ത് നോക്കൂ.

www.allaboutrajni.com

Comments

comments