ആന്‍ഡ്രോയ്ഡില്‍ ഓഫ് ലൈന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍


Offline Android translator - Compuhow.com
ടെക്സറ്റ് ഭാഗങ്ങളോ, സൈറ്റ് പൂര്‍ണ്ണമായി തന്നെയോ ഭാഷാന്തരം വരുത്താന്‍ ഉപയോഗിക്കുന്ന സര്‍വ്വീസാണ് ഗൂഗിളിന്‍റെ ട്രാന്‍സ്‍ലേറ്റ് സര്‍വ്വീസ്. സോഫ്റ്റ് വയര്‍ നിര്‍മ്മിതമായതിനാലുള്ള പ്രശ്നങ്ങള്‍ മൂലം അധികം ക്വാളിറ്റി ഉണ്ടാവില്ലെങ്കിലും അന്യ ഭാഷകളിലുള്ള സൈറ്റുകള്‍ വായിക്കാന്‍ ഈ സര്‍വ്വീസ് ഏറെ ഉപകാരപ്രദമാണ്.
ആന്‍ഡ്രോയ്ഡിനായുള്ള ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇപ്പോള്‍ ലഭ്യമാണ്. വെബ് സര്‍വ്വീസിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഏറെ മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുണ്ട്. എസ്.എം.എസ് ട്രാന്‍സ്‍ലേറ്റ് ഇതില്‍ എടുത്ത് പറയാവുന്നതാണ്.
ഗൂഗിളിന്‍റെ ഏറ്റവും പുതിയ ഉത്പന്നമാണ് ഓഫ് ലൈന്‍ ആയി ഉപയോഗിക്കാവുന്ന ആന്‍ഡ്രോയ്ഡ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍. ഇന്‍റര്‍നെറ്റ് കണക്ഷനില്ലെങ്കിലും ട്രാന്‍സ്ലേറ്റ് ഉപയോഗിക്കാനാവും എന്നത് ഒരു മെച്ചമാണ്. ഇതുപയോഗപ്പെടുത്താന്‍ ഏതെങ്കിലും ഒരു അഡീഷണല്‍ ലാംഗ്വേജ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.

Download

Comments

comments