മീര ദുബായില്‍ റേഡിയോ റെഡില്‍ ആര്‍ജെ


നടി മീരാ നന്ദന്‍ ഇനിമുതല്‍ ദുബായില്‍ റേഡിയോ റെഡില്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആര്‍ജെയുമായി വിലസും. സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തില്‍. നടി മീരാനന്ദന്റെ അമ്മ മായയുടെ ഫോണിലേക്കു ഫോണ്‍ വിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്.മലയാള സിനിമ ഉപേക്ഷിച്ച് മീര എന്തിനാണ് ദുബായില്‍ റേഡിയോയില്‍ ജോലിക്കു ചേര്‍ന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

”റേഡിയോയില്‍ നിന്ന് ഞങ്ങള്‍ക്കു ലഭിച്ചതൊരു നല്ല ഒാഫറായിരുന്നു.എന്നാല്‍ അതിന്റെ അര്‍ത്ഥം സിനിമ പൂര്‍ണമായി ഉപേക്ഷിച്ചുവെന്നല്ല.വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമകള്‍ ചെയ്യാനുള്ള അനുമതിയുണ്ട്.അതു തീര്‍ച്ചയായും ചെയ്യും.സിനിമയില്‍ നിന്ന് എങ്ങോട്ടും ഒാടിപ്പോയിട്ടില്ല – മീരയുടെ അമ്മ മായ പറഞ്ഞു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദം നേടിയശേഷം മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ മാസ് കമ്യൂണിക്കേഷനില്‍ പിജി ചെയ്യുകയാണിപ്പോള്‍ മീര.മാസ് കമ്യൂണിക്കേഷനായതുകൊണ്ട് മീഡിയയില്‍ ജോലി ചെയ്യണമെന്നു താല്‍പര്യം തോന്നിയിരുന്നതായി മീര പറഞ്ഞു.മൈലാഞ്ചി മൊഞ്ചുള്ള വീടാണ് മീര ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ.

English summary : Now Meera As R.J in Radio Red Dubai

Comments

comments