not responding പ്രോഗ്രാമുകള്‍ വേഗത്തില്‍ ക്ലോസ് ചെയ്യാം


കംപ്യൂട്ടറില്‍ വര്‍ക്കുചെയ്തുകൊണ്ടിരിക്കുമ്പോള്‍ പ്രോഗ്രാമുകള്‍ നിന്ന് പോവുകയും not responding എന്ന മെസേജ് കാണിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഇങ്ങനെയായിക്കഴിഞ്ഞാല്‍ അത് ക്ലോസ് ചെയ്യലും ബുദ്ധിമുട്ടാണ്. എളുപ്പത്തില്‍ ഇത്തരം പ്രോഗ്രാമുകള്‍ ക്ലോസ് ചെയ്യാന്‍ ടാസ്ക് മാനേജര്‍ ഉപയോഗപ്പെടുത്താം.
notresponding - Compuhow.com
പ്രോഗ്രാമുകള്‍ not responding എന്ന് കാണിച്ചാല്‍ ടാസ്ക് മാനേജര്‍ തുറക്കുക.
(ടാസ്ക് ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Start Task Manager എടുക്കുക)
അതില്‍ Process tab എടുക്കുക.
അതില്‍ ഏത് പ്രോഗ്രാമാണോ സ്റ്റക്കായത് അത് ക്ലിക്ക് ചെയ്ത് end Process ക്ലിക്ക് ചെയ്യുക.
വേഗത്തില്‍ പ്രോഗ്രാം ക്ലോസായിക്കൊള്ളും.

Comments

comments