കാലങ്ങളായി മലയാളസിനിമാരംഗത്ത് കാണുന്ന ഒരവസ്ഥ ഇപ്പോഴും നിലനില്ക്കുന്നു. പുരസ്കാരങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക് നാട്ടില്‍ സര്‍ക്കാര്‍ തീയേറ്റര്‍ പോലും കിട്ടാത്ത അവസ്ഥ പുതുമയല്ല. ഇപ്പോള്‍ തീയേറ്റര്‍ ലഭിക്കാതെ വിഷമിക്കുന്നത് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ബാബു തിരുവല്ല സംവിധാനം ചെയ്ത ചിത്രം വഴിയാണ് കല്പനക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചത്. മതസൗഹാര്‍ദ്ദം പ്രമേയമാക്കിയ ചിത്രത്തില്‍ കല്പന, കെ.പി.എ.സി ലളിത എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
Home » Keralacinema » Malayalam Cinema News » അവാര്‍ഡ് പടത്തിന് തീയേറ്ററില്ല