നിവിന്‍പോളി നസ്രിയ കൂട്ടുകെട്ട് വീണ്ടും



നേരത്തിന്‍റെ വിജയത്തിനു ശേഷം വീണ്ടും ഒരിക്കല്‍ കൂടി വിജയം ആവര്‍ത്തിക്കുമോഎന്ന് ഒരു തവണ കൂടി പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളിയും നസ്രിയ നസീമും. ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ഓം ശാന്തി ഓശാന എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങുമെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

യുവ എന്ന ആല്‍ബത്തിലെ താരചേര്‍ച്ചയാണ് ഇരുവരെയും നേരം എന്ന സിനിമയിലെത്തിച്ചത്. തമിഴിലും മലയാളത്തിലുമായി ഇറങ്ങിയ ചിത്രം ഇരുതാരങ്ങളുടെയും അവസരങ്ങള്‍ക്ക് മാറ്റ് കൂട്ടുകയായിരുന്നു.

Comments

comments