നിമിഷ തമിഴിലേക്ക്


Nimisha-Keralacinema.com
മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത നിമിഷ തമിഴിലേക്ക്. ഇത്രകാലം സിനിമയില്‍ നിന്നിട്ടും നായികയാകനുള്ള അവസരം നിമിഷയെതേടി വന്നിരുന്നില്ല. ബി. വിക്രം സംവിധാനം ചെയ്യുന്ന നിനൈത്തത് യാരോ എന്ന ചിത്രത്തിലാണ് നിമിഷ നായികയാകുന്നത്. മലയാളിയായ രജിത് മേനോനാണ് ചിത്രത്തിലെ നായകന്‍. പച്ചക്കുതിരയിലൂടെ സിനമയിലെത്തിയ നിമിഷ മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഫ്രൈഡേ, മേക്കപ്പ് മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നിമിഷ അഭിനയിച്ചിട്ടുണ്ട്.

Comments

comments