ആസിഫലിക്കും ബിജു മേനോനുമൊപ്പം നിക്കി വീണ്ടും മലയാളത്തിൽ


Nikki again in malayalam with Asif Ali and Biju Menon

ബാംഗ്ളൂർ മോഡൽ നിക്കി ഗാൾറാനി ഛായാഗ്രാഹകനായ ജിബു ജേക്കബ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്നീ ചിത്രത്തിലെ നായികയായാണ് ബാംഗ്ളൂർ മോഡൽ നിക്കി ഗാൾറാനി മലയാളത്തില്‍ എത്തിയത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. യുവനടൻ ആസിഫലിയും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഡൽഹിയിൽ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്സിന്റെ വേഷമാണ് നിക്കിക്ക്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയിൽ മാമച്ചൻ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ബിജുവിന്റേത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു.

English Summary : Nikki again in malayalam with Asif Ali and Biju Menon

Comments

comments