രാത്രി വായന എളുപ്പമാക്കാന്‍ എക്സ്റ്റന്‍ഷന്‍



രാത്രി കംപ്യൂട്ടറില്‍ വായിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ പേജുകള്‍ ഇന്‍വെര്‍ട്ട് ചെയ്താല്‍ സാധിക്കും. High Contrast extension എന്ന് എക്സ്റ്റന്‍ഷനുപയോഗിച്ച് ഇത് സാധിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഇതിന്‍റെ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പേജ് ഇന്‍വെര്‍ട്ട് ചെയ്യപ്പെടും. കറുത്ത അക്ഷരങ്ങള്‍ വെളുത്തും, പേജ് നിറം കറുത്തും കാണാം. അഥവാ കറുപ്പ് നിറം ശല്യം ചെയ്യുന്നുവെങ്കില്‍ ഇത് ഗ്രേ ആക്കാനും സാധിക്കും.
https://chrome.google.com/webstore/detail/djcfdncoelnlbldjfhinnjlhdjlikmph
Blank Your Monitor എന്ന ആഡോണ്‍ ഉപയോഗിച്ച് ഫയര്‍ഫോക്സിലും ഇതേ പണി ചെയ്യാം. കീബോര്‍ഡ് ഷോര്‍ട്ട് കട്ട് ഉപയോഗിച്ച് ഇന്‍വെര്‍ട്ട് ചെയ്യാം. ക്രോം എക്സ്റ്റ്‍ഷനില്‍ നിന്ന് വ്യത്യസ്ഥമായി ഇതില്‍ പേജ് ബാക്ക്ഗ്രൗണ്ട് കളര്‍, ടെക്സ്റ്റ് കളര്‍, ലിങ്ക് എന്നിവയൊക്കെ കസ്റ്റമൈസ് ചെയ്യാം.
അതേ പോലെ ഒരു ടെക്സ്റ്റ് ഭാഗം സെലക്ട് ചെയ്ത് കീബോര്‍ഡ് ഷോര്‍ട്ട്കട്ട് അടിച്ചാല്‍ സെലക്ട് ചെയ്ത ഭാഗം ഇന്‍വെര്‍ട്ട് ചെയ്ത് കാണാനാവും.
https://addons.mozilla.org/en-US/firefox/addon/blank-your-monitor-easy-readin/

Comments

comments