പഴയ ന്യൂസ്‌പേപ്പര്‍ ആര്‍ട്ടിക്കിളുകള്‍ ഓണ്‍ലൈനായി കണ്ടെത്താം


പഴയ പത്രവാര്‍ത്തകളും, മാഗസിനുകളിലെ ആര്‍ട്ടിക്കിളുകളും പലര്‍ക്കും വിലയേറിയവയാണ്. പലരും പ്രധാന സംഭവങ്ങള്‍ നടന്ന ദിവസങ്ങളിലെ പത്രങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്നവരുമാണ്. പഴയ സംഭവങ്ങളുടെ ആധികാരിക രേഖകളാണ് ഇവ.
പഴയ പത്രമാസികകള്‍ ഇന്ന് പല സൈറ്റുകളിലൂടെയും ഓണ്‍ലൈനായി ലഭിക്കും. ഡിജിറ്റലൈസേഷന്‍ വന്നതിന്റെ ഒരു ഗുണമാണിത്. പഴയ വാര്‍ത്തകള്‍ തിരയുന്നവര്‍ക്ക് ഉപകാരപ്രദമായ ഏതാനും സൈറ്റുകള്‍ പരിചയപ്പെടാം.
1. GOOGLE NEWS
ആയിരക്കണക്കിന് ന്യൂസ്‌പേപ്പറുകളുടെ ശേഖരം ഗൂഗിളിനുണ്ട്. ഇവ മികച്ച രീതിയില്‍ ഇന്‍ഡക്‌സിങ്ങ് ചെയ്തിരിക്കുന്നതിനാല്‍ എളുപ്പം കണ്ടെത്താം. പഴയ പേപ്പറുകളുടെ സ്‌കാന്‍ഡ് പേജുകള്‍ ലഭിക്കും. ഇവയില്‍ സെര്‍ച്ച് ചെയ്ത് നമുക്ക് വേണ്ടത് കണ്ടെത്താന്‍ സാധിക്കും.ഒറിജിനല്‍ കണ്ടന്റ് മറ്റ് സൈറ്റുകളില്‍ നിന്നാണെങ്കില്‍ അവയ്ക്ക് പണം കൊടുക്കണമോ എന്നും കാണിക്കും.
2. Library of Congress
അമേരിക്കയില്‍ 1880 നും 1922 നും ഇടയില്‍ പബ്ലിഷ് ചെയ്യപ്പെട്ട പത്രങ്ങളുടെ പി.ഡി.എഫ് ഫോര്‍മാറ്റ് പേജുകള്‍ ഇതില്‍ ലഭിക്കും.
1690 മുതല്‍ ഇന്ന് വരെയുള്ള പത്രവാര്‍ത്തകളുടെ ഡാറ്റബേസും ഇതില്‍ ലഭിക്കും.
3. NEWSEUM.
ഇവിടെ നിന്ന് ലോകമെങ്ങുനിന്നുമുള്ള 800 ല്‍ പരം പത്രങ്ങളുടെ ഫ്രണ്ട് പേജ് ഡൗണ്‍ലോഡ് ചെയ്യാം. വാര്‍ത്തകള്‍ ഓരോ ദിവസവും സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു.
4. BRITTISH LIBRARY
സ്‌കാന്‍ ചെയ്ത ചരിത്രപ്രാധാന്യമുള്ള ആയിരക്കണക്കിന് പത്രങ്ങള്‍ ഇതില്‍ ലഭിക്കും. ഇതിന് ഫീസ് നല്‌കേണ്ടതുണ്ട്.

Comments

comments