ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വീഡിയോ സൈറ്റാണ് യുട്യൂബ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ആയുസ് മുഴുവനും ഇരുന്ന് കണ്ടാലും തീരാത്തവിധം വീഡിയോകള്‍ അതിലുണ്ട്. എന്നാല്‍ സാധാരണ കാണുന്ന യൂട്യൂബ് ലുക്കില്‍ നിന്ന് വ്യത്യസ്ഥമായി ഒരു തീയേറ്റര്‍ അനുഭവം തരാനുതകുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് Magic Actions for Chrome. ഫയര്‍ഫോക്സിനും ഇതിന് വേര്‍ഷനുണ്ട്.
ആദ്യം ഈ എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം യൂട്യൂബ് തുറക്കുമ്പോള്‍ വന്നിരിക്കുന്ന വ്യത്യാസം അറിയാനാവും. വീഡിയോ വിന്‍ഡോക്ക് താഴെ പുതിയ ചില കണ്ട്രോളുകള് വന്നിട്ടുണ്ടാവും.
എക്സ്റ്റന്‍ഷന്റെ Options menu വില്‍ നിരവധി സെറ്റിങ്ങുകളുണ്ട്. മൗസ് വീല്‍ ഉപയോഗിച്ച് ഇതില്‍ യൂട്യൂബ് സൗണ്ട് അഡ്ജസ്റ്റ് ചെയ്യാനാവും. സക്രീന്‍ ഡിസ്പ്ലേ സെറ്റിങ്ങ്സും, എച്ച് .ഡി ഫീച്ചറും ഇതിന് പുറമേയുണ്ട്.
അടുത്ത ഒപ്ഷനില്‍ ആഡ് ബ്ലോക്കും, വൈഡ് സ്ക്രീന്‍ സെറ്റിങ്ങുമുണ്ട്. വൈഡ് സ്ക്രീന്‍ സെറ്റ് ചെയ്യുമ്പോള്‍ വീഡിയോ സ്ക്രീനിന്റെ നടുവിലേക്ക് മാറ്റപ്പെട്ടുകൊള്ളും. മറ്റൊരു പ്രധാന ഫീച്ചറാണ് സിനിമ മോഡ്. ഇത് എനേബിള്‍ ചെയ്താല്‍ പശ്ചാത്തലത്തിലെ എല്ലാ ഐറ്റങ്ങളും ഇരുണ്ട് പോവുകയും വീഡിയോ മാത്രം പ്രൊജക്ട് ചെയ്ത് നില്‍ക്കുകയും ചെയ്യും.