ജിമെയില്‍ നോട്ടിഫയര്‍ പുതിയ രൂപത്തില്‍


Gmail notifier - Compuhow.com
ഓണ്‍ലൈനില്‍ ഏറെ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ജിമെയില്‍ നോട്ടിഫൈര്‍ പ്രോഗ്രാം. സദാസമയവും ജിമെയില്‍ ഓപ്പണാക്കി ഇടാതെ തന്നെ പുതിയ മെയിലുകള്‍ വരുന്നത് അറിയാന്‍ ഇത് സഹായിക്കും. സിസ്റ്റം ട്രേയില്‍ പ്രത്യക്ഷപ്പെടുന്ന ഐക്കണ്‍ നീല നിറത്തിലായാല്‍ മെയില്‍ വന്നിട്ടുണ്ട് എന്നതിന്‍റെ സൂചനയാണ്. കൂടാതെ മെയില്‍ വരുന്ന സമയത്ത് നോട്ടിഫിക്കേഷനും ലഭിക്കും. എന്നാല്‍ ഇപ്പോള്‍ ഏറെക്കാലമായി ഇതിനൊരു അപ്ഡേഷന്‍ വന്നിട്ട്.

ജിമെയിലിനായി Gmail Notifier Pro എന്നൊരു വേര്‍ഷന്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു ഇമെയില്‍ ആപ്ലിക്കേഷനായി ഇതിനെ ഉപയോഗിക്കാം. സിസ്റ്റം ട്രേയില്‍ തന്നെയാണ് ഇതും ലോഞ്ച് ചെയ്യുക. ഒരു നോട്ടിഫൈര്‍ എന്നതിനപ്പുറം ചില അഡ്നാന്‍സ്ഡ് ഫീച്ചരുകള്‍ ഈ പ്രോഗ്രാം നല്കും.

രണ്ട് അക്കൗണ്ടുകളേ Gmail Notifier Pro ഫ്രീ വേര്‍ഷനില്‍ ഉപയോഗിക്കാനാവൂ. ഒരു ഇമെയില്‍ ക്ലയന്‍റ് പ്രോഗ്രാമായി ഉപയോഗിക്കാവുന്ന ഇതില്‍ മെയില്‍ കംപോസിങ്ങും സാധ്യമാകും.

DOWNLOAD

Comments

comments