ജിമെയില്‍ പുതിയ കംപോസ് വിന്‍ഡോ വലുതാക്കാം


ജിമെയിലില്‍ പുതുതായി ഏര്‍പ്പെടുത്തിയ കംപോസിങ്ങിലെ മാറ്റം പല വിധത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. ഏതൊരുകാര്യവും ആദ്യം ഇത്തരം പ്രതിഷേധങ്ങള്‍ക്കിടയാക്കുമെന്നതിന് ഫേസ്ബുക്കിലെ പരിഷ്കാരങ്ങള്‍ ഉദാഹരണമാണ്. ജിമെയില്‍ പുതിയ കംപോസ് വിന്‍ഡോ പല തരത്തില്‍ പ്രയോജന പ്രദമാണ്. അത് വേറിട്ട് കാണുന്നതിനാല്‍ കംപോസ് ചെയ്യുന്നതിനൊപ്പം തന്നെ ഇന്‍ബോക്സില്‍ പരതാനും, ഏതെങ്കിലും മെയിലിന് റിപ്ലൈ മോഡിലല്ലാതെ മറുപടി അയക്കുകയാണെങ്കില്‍ അത് നോക്കിക്കൊണ്ട് കംപോസ് ചെയ്യാനും സാധിക്കും.

നിലവില്‍ പഴയ വിന്‍ഡോയിലേക്ക് മാറാന്‍ അവസരമുണ്ടെങ്കിലും അത് താല്കാലികമായ ഒരു ഏര്‍പ്പാട് മാത്രമാണ്. വൈകാതെ പുതിയ സംവിധാനത്തില്‍ തന്നെ ഉപയോഗിക്കേണ്ടി വരും. കംപോസ് വിന്‍ഡോ ജിമെയിലില്‍ വേറിട്ടാണ് നില്ക്കുക. കംപോസിങ്ങ് വിന്‍ഡോ ചെറുതാണ് എന്നൊരു പരാതി വ്യാപകമായുണ്ട്. ഇതനുള്ള പരിഹാരം വിന്‍ഡോയുടെ മുകളില്‍ വലത് വശത്ത് കാണുന്ന ആരോ കീയില്‍ ക്ലിക്ക് ചെയ്യുക എന്നതാണ്. ഇത് വിന്‍ഡോ ഓപ്പണ്‍ ചെയ്ത് കഴിഞ്ഞേ ചെയ്യാനാവൂ.
Gmail new compose - Compuhow.com
എന്നാല്‍ ഓപ്പണ്‍ ചെയ്യുന്നതിനൊപ്പം വലിയ വിന്‍ഡോ ലഭിക്കാന്‍ Shift കീയില്‍ അമര്‍ത്തിപ്പിടിച്ച് കൊണ്ട് Compose ല്‍ ക്ലിക്ക് ചെയ്താല്‍ മതി. അതുപോലെ തന്നെ ഒരു മെയിലിന് റിപ്ലൈ ചെയ്യുമ്പോള്‍ Shift കീയില്‍ അമര്‍ത്തിപ്പിടിച്ച് കൊണ്ട് Reply ക്ലിക്ക് ചെയ്താല്‍ വലിയ വിന്‍ഡോ ലഭിക്കും.

Comments

comments