നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും മാത്തുക്കുട്ടിയും നേര്‍ക്കു നേര്‍ഇന്ത്യയില്‍ തന്നെ ഒരു പക്ഷേ, ഇതാദ്യമായി അച്ഛന്‍റെയും മകന്‍റെയും ചിത്രങ്ങള്‍ നേര്‍ക്കു നേര്‍ തിയറ്ററുകളിലെത്തുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍സല്‍മാനും നായകന്‍മാരായ ചിത്രങ്ങളാണ് ആഗസ്റ്റ് ആദ്യവാരത്തില്‍ ഒരേ സമയം മത്സരത്തിനെത്തുന്നത്. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ‘കടല്‍കടന്ന് ഒരു മാത്തുക്കുട്ടി’യും സമീര്‍താഹിര്‍ ദുല്‍ഖര്‍സല്‍മാനെ നായകനാക്കിയൊരുക്കിയ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യുമാണ് ചിത്രങ്ങള്‍.

പ്രവാസ ജീവിതത്തിനിടയില്‍ കേരളത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ അറിയാതെ പോയ ഒരാളുടെ കഥയാണ് ‘കടല്‍കടന്ന് ഒരു മാത്തുക്കുട്ടി’ പറയുന്നതെങ്കില്‍ രണ്ട് ആത്മാര്‍ഥ സുഹൃത്തുക്കള്‍ കോഴിക്കോട്ട് നിന്ന് നാഗാലാന്റ് വരെ ഒരു പ്രത്യേക ലക്ഷ്യവുമായി നടത്തുന്ന യാത്രയും അതിനിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി പറയുന്നത്. ഇത് ഒരു റോഡ് മൂവിയാണ്. പെരുന്നാള്‍ ആഘോഷരാവുകള്‍ക്ക് നിറം പകരാനെത്തുന്ന ഈ ചിത്രങ്ങള്‍ ആഗസ്റ്റ് എട്ടിനും ഒമ്പതിനുമായി തിയറ്ററുകളില്‍ എത്തും.

Comments

comments