കുടുംബ കഥാപാത്രങ്ങളില്‍ താല്പര്യം -നസ്രിയ


Nazriya Nazim
നടി,​ഗായിക,​ അവതാരക എന്നീ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന നസ്രിയയ്ക്ക് ഇത് അവസരങ്ങളുടെ കാലമാണ്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന, അവരുമായി ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും ഇപ്പോള്‍ ഗ്ലാമറസ് വേഷങ്ങളിലേയ്ക്കില്ലെന്നുമാണ് താരം പറയുന്നത്.

കുറെ സിനിമകള്‍ ചെയ്യുന്നതിനേക്കാളും നല്ല സിനിമകള്‍ ചെയ്യുന്നതിനാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത് നസ്രിയ പറയുന്നു.

പളുങ്ക് എന്ന ചിത്രത്തില്‍ ബാലനടിയായി എത്തി യുവ എന്ന ആല്‍ബത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി നസ്രിയ തിളങ്ങുകയായിരുന്നു. അത് താരത്തിന്‍റെ അഭിനയജീവിതത്തിലെ തിളക്കവും വര്‍ദ്ധിപ്പിച്ചു. ഇനി നസ്രിയയുടെ ഇറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍ ധനുഷിന്‍റെ നായികയായി നെയ്യാണ്ടി എന്നി ചിത്രവും നയന്‍താര-ആര്യ എന്നിവരുടെ രാജാറാണി എന്നീ ചിത്രവുമാണ്.

Comments

comments