നയന്‍സ് വീണ്ടും മമ്മൂട്ടിയുടെ നായികയാവുന്നു


നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നയന്‍ വീണ്ടും മലയാളത്തിലേക്ക് വരുന്നു. തമിഴില്‍ കത്തിപ്പടരുന്ന നയന്‍സ് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ഭാസ്‌കര്‍ ദ റാസ്‌ക്കല്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് തിരിച്ചെത്തുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ‘ദ ഇലക്ട്ര’ എന്ന ചിത്രത്തിലാണ് നയന്‍ ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നത്. നേരത്തെ തസ്‌കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിട്ടുണ്ട്. സിദ്ദിഖ് നേരത്തെ സംവിധാനം ചെയ്ത ‘ബോഡി ഗാര്‍ഡ്’ എന്ന ചിത്രത്തിലും നയന്‍താരയായിരുന്നു നായിക.

English summary : Nayans is again becoming Mammoottys heroine

Comments

comments