ഷട്ടറില്ലാത്ത സിനിമാവിവാദം


shutter controversy - Keralacinema.com
ഓരോ അവാര്‍ഡ് പ്രഖ്യാപനത്തിനും ശേഷം വാക്കുതര്‍ക്കവും, വിവാദങ്ങളും മലയാളത്തില്‍ പതിവാണ്. ഇത്തവണ ദേശീയ അവാര്‍ഡ് സംബന്ധിച്ചും ഇക്കാര്യത്തിന് ഭംഗം വരുത്തിയില്ല. ദേശീയ അവാര്‍ഡ് ജൂറിയില്‍അംഗമായിരുന്ന ഡോ.ബിജു സംവിധായകന്‍ ജോയ് മാത്യുവിനെതിരെ പോലീസില്‍ പരാതിപ്പെടുന്നത് വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഷട്ടറിന് അവാര്‍ഡ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഡോ. ബിജുവിനെതിരെ ഫേസ്ബുക്കില്‍ ജോയ് മാത്യു പോസ്റ്റിടുകയും, അതില്‍ ബിജുവിന്‍റെ പേഴ്സണല്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു എന്നാണ് ആരോപണം. ജാതീയമായി അധിക്ഷേപം നടത്തുന്നതാണ് പോസ്റ്റ്. സംസ്ഥാനതലത്തില്‍ പുരസ്കാരങ്ങള്‍ നേടിയ ചിത്രം ദേശീയ തലത്തില്‍ അവഗണിക്കപ്പെട്ടതിന് ഡോ.ബിജുവാണ് കാരണം എന്നാണ് ജോയ് മാത്യുവിന്‍റെ ആരോപണം.

Comments

comments