നസ്റിയ ആര്യക്കൊപ്പം


Nazriya in raja rani - Keralacinema.com
ശ്രദ്ധനേടുന്ന യുവ താരം നസ്റിയ നസീം ആര്യക്കൊപ്പം അഭിനയിക്കുന്നു. രാജാ റാണി എന്ന ചിത്രത്തില്‍ ആര്യയുടെ മുന്‍ കാമുകി ആയിട്ടാണ് നസ്റിയയുടെ വേഷം. നയന്‍താരയാണ് ഈ ചിത്രത്തിലെ മുഖ്യ നായിക. അടുത്ത കാലത്ത് ഏറെ ശ്രദ്ധനേടിയ മലയാളി നടികളില്‍ മുന്‍പന്തിയിലാണ് നസ്റിയ. ടെലിവിഷന്‍‌ ഷോകളില്‍ അവതാരകയായി വന്ന് സിനിമയിലെത്തിയ നസ്റിയ അഭിനയിച്ച നേരം എന്ന ചിത്രം തമിഴിലും, മലയാളത്തിലും ഒരേ പോലെ വിജയം നേടിയിരിക്കുന്നു. ധനുഷ് നായകനാകുന്ന നൈയ്യാണ്ടിയിലും നസ്റിയ നായികയാണ്.

Comments

comments