നസ്രിയക്ക് തിരക്കേറുന്നു


Nazriya with dhanush - Keralacinema.com
ടെലിവിഷന്‍ അവതാരകയില്‍ നിന്ന് അഭിനേത്രി എന്ന നിലയിലേക്കുള്ള വളര്‍ച്ചയിലാണ് നസ്റിയ. പളുങ്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്റിയ സിനിമയില്‍ കാലുകുത്തിയത്. പ്രമാണി, ഒരു നാള്‍ വരും, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച നസ്റിയ ഇപ്പോള്‍ തമിഴ് സിനിമയില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. അടുത്തിടെ റിലീസായ നേരം എന്ന ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഇനി ധനുഷിന്‍റെ നായികയായാണ് നസ്റിയയെ കാണുക. നൈയ്യാണ്ടി എന്ന ചിത്രത്തിലാണ് ധനുഷിനൊപ്പം നസ്റിയ അഭിനയിക്കുക. രാജാ റാണി, തിരുമണം എന്നീ തമിഴ് ചിത്രങ്ങളിലും നസ്റിയ അഭിനയിക്കുന്നുണ്ട്.

Comments

comments