നന്ദിനി എന്ന കൗസല്യ രണ്ടാം വരവിനൊരുങ്ങുന്നു


Nandini(Kausalya) is ready for her second coming

ബാലചന്ദ്രമേനോന്‍ സംവിധാനംചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നന്ദിനി എന്ന കൗസല്യ രണ്ടാം വരവിനൊരുങ്ങുന്നു. വിശാലും ശ്രുതി ഹാസനും നായികാ നായകന്മാരായി തമിഴിലെ ഹിറ്റ് മേക്കര്‍ ഹരി സംവിധാനം ചെയ്യുന്ന പൂജ എന്ന സിനിമയിലൂടെയാണ് നന്ദിനയുടെ രണ്ടാംവരവ്. ആറു വർഷങ്ങൾക്കു ശേഷമാണ് നന്ദിനി തമിഴകത്തേക്ക് മടങ്ങിയെത്തുന്നത്. 2008ൽ ഇറങ്ങിയ സന്തോഷ് സുബ്രഹ്മണ്യം എന്ന സിനിമയിലാണ് നന്ദിനി ഒടുവിൽ അഭിനയിച്ചത്. അയാള്‍ കഥയെഴുതുന്നു, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, ലേലം തുടങ്ങിയവയാണ് നന്ദിനിയുടെ മലയാളത്തിലെ മികച്ച ചിത്രങ്ങള്‍. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഐ.ജി എന്ന സിനിമയിലാണ് നന്ദിനി ഒടുവിൽ അഭിനയിച്ചത്.

English Summary : Nandini(Kausalya) is ready for her second coming

Comments

comments