നാനാപടേക്കര്‍ മലയാളത്തില്‍


Nana Patekar - Keralacinema.com
ചങ്ങമ്പുഴയുടെ ജീവിതം ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ ഹിന്ദി നടന്‍ നാനാപടേക്കര്‍ ചങ്ങമ്പുഴയുടെ റോളിലെത്തുന്നു. ബല്‍റാം മട്ടന്നൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ എട്ട് നായികമാരാണുള്ളത്. കളിയാട്ടം, കര്‍മ്മയോഗി തുടങ്ങിയ ചിത്രങ്ങളുടെ എഴുത്തുകാരനായ ബല്‍റാമിന്‍റെ ആദ്യ സംവിധാന സംരംഭമാണിത്. ചിത്രത്തിന്‍റെ താരനിര്‍ണ്ണയം നടന്നുവരുന്നതേയുള്ളു. അതേ സമയം ഫഹദ് നായകനാകുന്ന ഒരു ചിത്രവും ചങ്ങമ്പുഴയെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ സംവിധായകന്‍ പ്രിയനന്ദനനാണ്.

Comments

comments