നാക്കു പെന്റ നാക്കു ടാക്കഅതിശയിക്കേണ്ട. ഇതും ഒരു മലയാളം സിനിമ പേരുതന്നെ. നീ കോ നാ ചാ, കൂതറ എന്നിവയക്കു പിന്ഗാമിയായി പ്രശസ്ത സീരിയല്‍ സംവിധായകന്‍ വയലാര്‍ മാധവന്‍ കുട്ടിയാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. പഴശ്ശിരാജയ്ക്ക് ശേഷം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത്, മുരളി ഗോപി, ഭാമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജയമോഹന്റെ തിരക്കഥയില്‍ ഗോപി സുന്ദറിന്റെ സംഗീതത്തിന്റെ അകമ്പടിയുള്ള ചിത്രം പൂര്‍ണമായും ആഫ്രിക്കയിലാണ് ചിത്രീകരിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ ലിബേറിയന്‍ ഗേള്‍ എന്ന ഗാനത്തിന്റെ ആദ്യ വരികളില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. അമേരിക്കയില്‍ ജോലിയുള്ള ഒരാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടിക്ക് ആഫ്രിക്കയില്‍ ജോലിയുള്ള ഭര്‍ത്താവിനെ ലഭിക്കുന്നതും വിവാഹത്തിന് ശേഷം ആഫ്രിക്കയിലെത്തുന്ന നവദമ്പതികളുടെ കഥയാണ് നര്‍മ്മത്തിന്റെ അകമ്പടിയോടെ നാക്കു പെന്റ നാക്കു ടാക്കയുടെ പ്രമേയം.

Comments

comments