കുഞ്ഞനന്തന്റെ കടയിലെ നൈല മോഹന്‍ലാലിന്‍റെ നായികയാവുന്നുദേശീയ അവാർഡ് നേടിയ സംവിധായകൻ സലിം അഹമ്മദ് കണ്ടെത്തിയ കുഞ്ഞനന്തന്റെ കടയിലെ നായികയായ നൈല ഉഷ മോഹന്‍ലാലിന്‍റെ നായികയാവുന്നു. തന്‍റെ ആദ്യചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ നൈലയ്ക്ക് നല്ല അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ജയസൂര്യ നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് ‌എന്ന ചിത്രമാണ് നൈല രണ്ടാമത് അഭിനയിച്ചത്. ഈ ചിത്രം അടുത്താഴ്ച റിലീസ് ചെയ്യാനിരിക്കുകയാണ്. അപ്പോഴേക്കും നൈലയെ തേടി അടുത്ത വമ്പന്‍ ഓഫര്‍ എത്തിക്കഴിഞ്ഞത്. രാജീവ് നാഥ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനാകുന്ന ഇത് വരെ പേരിടാത്ത ഈ ചിത്രം ദുബായിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാലും രാജീവ് നാഥും ഒന്നിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ പകല്‍ നക്ഷത്രങ്ങളാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം.

English Summary : Naila of Kunjanathante Kada is becoming Mohanlal’s heroine

Comments

comments