ഒന്നും മിണ്ടാതെയില്‍ ബിജുവിന് പകരം ജയറാം



ഓര്‍ഡിനറി സംവിധായകന്‍ സുഗീതിന്റെ പുതിയ ചിത്രം ‘ ഒന്നും മിണ്ടാതെ’യില്‍ ബിജു മേനോനു പകരം ജയറാം നായകനാവും. ഇനി വരാനിരിക്കുന്ന ജയറാം ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ.

ഒന്നും മിണ്ടാതെയില്‍ ബിജുവിനെ നായകനാക്കാനായിരുന്നു സുഗീത് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി ബിജുവിനെ സമീപിയ്ക്കുകയും ചെയ്തു. പക്ഷേ ബിജുവിന് ഡേറ്റില്ല. തുടര്‍ന്നാണ് ജയറാമിനെത്തേടി സുഗീത് എത്തിയത്. ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തുന്നത് കാവ്യ മാധവനാണ്. ഒരു കൃഷിവകുപ്പ് ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും കഥ പറയുന്ന ചിത്രത്തിന് രാജേഷ് രാഘവനാണ് തിരക്കഥയൊരുക്കുന്നത്. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നാണ് അറിയുന്നത്.

English Summary : Jayaram replaces Biju Menon in the film Onnum Mindathe

Comments

comments