ഫോട്ടോ മാനിപ്പുലേഷന്‍ – In20years.com


In twent years  - Compuhow.com
നിങ്ങള്‍ ഇപ്പോള്‍ പ്രായം കുറഞ്ഞ ഓരാളാണെങ്കില്‍ ഇരുപത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഏതവസ്ഥയിലായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ യുവത്വത്തിലാണെങ്കില്‍ അപ്പോഴേക്ക് തൊലിയിലൊക്കെ ചുളിവ് വീണുതുടങ്ങിയിരിക്കും. ചര്‍മ്മത്തിന്‍റെ തുടിപ്പൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതല്ല നിങ്ങളൊരു ഡ്രഗ് അഡിക്ടാണെങ്കില്‍ അത് നിങ്ങളെ ഏത് രൂപത്തിലേക്ക് മാറ്റുമെന്നും In20years.com എന്ന സൈറ്റിലൂടെ കണ്ടറിയാം. ഈ സൈറ്റില്‍ പോയി 20+ അല്ലെങ്കില്‍ 30+ എന്നത് സെലക്ട് ചെയ്ത് മറ്റ് ചില ഒപ്ഷനുകളും സെലക്ട് ചെയ്ത് ഫോട്ടോ അപ്ലോഡ് ചെയ്താല്‍ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളെ ഏത് കോലത്തില്‍ കാണാം എന്ന് മനസിലാക്കാം. ഡ്രഗ്ഗടിച്ച് നടക്കുന്നവരാണെങ്കില്‍ അത് കാഴ്ചയില്‍ വരുത്താവുന്ന മാറ്റവും ഇവിടെ കാണാവുന്നതാണ്.
www.In20years.com

Comments

comments