ആന്‍ഡ്രോയ്ഡ് ഫോണിന്‍റെ ബാറ്ററി സേവ് ചെയ്യാം


Near Field Communication മിക്കവാറും എല്ലാ സ്മാര്‍ട്ട് ഫോണുകളിലുമുള്ള സംവിധാനമാണ്. മികച്ച ഒരു സംവിധാനമാണ് ഇത്. ബ്ലൂടൂത്തിന് സമാനമായ ടെക്നോളജിയാണ് ഇത്. എന്നാല്‍ വളരെ അടുത്തുള്ള ഡിവൈസുകളുമായാണ് എന്‍.എഫ്.സി ഇന്‍ററാക്ട് ചെയ്യുക. ഇരുപത് സെന്‍റിമീറ്റര്‍ വരെയാണ് ഇതിന്‍റെ പരിധി. ഇതുപയോഗിച്ച് പെയ്മെന്റ് നല്കാനും മറ്റ് നിരവധി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

എന്നാല്‍ ഇത് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത് ബാറ്ററി ചാര്‍ജ്ജ് എളുപ്പം തീരാന്‍ ഇടയാകും.
ഇത് എല്ലായ്പ്പോളും ഉപയോഗിക്കാത്തവര്‍ക്ക് ഓഫാക്കിയിടാന്‍ സാധിക്കും.
ഇതിന് apps link ക്ലിക്ക് ചെയ്ത് Settings എടുത്ത് More എടുക്കുക. (ഇത് ആന്‍ഡ്രോയ്ഡ് വേര്‍ഷന് അനുസരിച്ച് മാറ്റം വരും)

ഇവിടെ എന്‍.എഫ്.സി ഒപ്ഷന്‍ കാണാം. ഇത് ഡിഫോള്‍ട്ടായി എനേബിള്‍ഡായിരിക്കും. ഇത് അണ്‍ചെക്ക് ചെയ്യുക.

Comments

comments