മൈഥിലി അദ്ധ്യാപികയായി എത്തുന്ന വെടിവഴിപാട്


Mythili to come as teacher in Vedivazhipadu

ശംഭു പുരുഷോത്തമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെടിവഴിപാട് എന്ന ചിത്രത്തില്‍ മൈഥിലി വിദേശഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപികയായി എത്തുന്നു. ഡയമണ്ട് നെക്ലൈസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ജേര്‍ണലിസ്റ്റിന്‍റെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ഇന്ദ്രജിത്തും മുരളിഗോപിയുമാണ് നായകന്മാര്‍. കോക്ക്ടെയില്‍, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അരുണ്‍കുമാര്‍ അരവിന്ദ് ഈ ചിത്രത്തിലൂടെ നിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ ചിത്രം അടുത്ത വര്‍ഷം ആദ്യത്തോടെ തിയറ്ററുകളില്‍ എത്തും.

English Summary : Mythili to come as teacher in Vedivazhipadu

Comments

comments