കാലിക പ്രസക്തിയുള്ള ചിത്രത്തിൽ മൈഥിലി


നവാഗതനായ മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്യുന്ന സ്വർഗത്തേക്കാൾ സുന്ദരത്തില്‍ മൈഥിലി ശക്തമായൊരു കഥാപാത്രവുമായി എത്തുന്നു. വാണിജ്യ സിനിമകൾ അരങ്ങ് വാഴുന്ന മലയാള സിനിമയിൽ സാമൂഹിക പ്രശ്നങ്ങളെ ആസ്പദമാക്കി ചിത്രങ്ങളെടുക്കുന്നത് അപൂര്‍വ്വമാണ്. കാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ലാൽ, ജോയ് മാത്യു, എന്നിവരായിരിക്കും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ത്രീ ഡോട്ട്സ് എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയ രാജേഷ് രാഘവനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇതൊരു സാമൂഹിക പ്രാധാന്യമുള്ള കുടുംബ ചിത്രമായിരിക്കുമെന്ന് രാജേഷ് വ്യക്തമാക്കി.

English Summary : Mythili to act in a social film

Comments

comments