പഠനം പ്ലാന്‍ ചെയ്യാന്‍ ഒരു എക്സ്റ്റന്‍ഷന്‍


പഠനാവശ്യങ്ങള്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. ഇന്‍റര്‍നെറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക, പ്രൊജക്ടുകള്‍ തയ്യാറാക്കുക എന്നിവ മാത്രമല്ല മറ്റ് പല പഠന കാര്യങ്ങള്‍ക്കും കംപ്യൂട്ടറിനെ ആശ്രയിക്കാം.
ക്രോം ബ്രൗസറില്‍ ഉപയോഗിക്കാവുന്ന My Study Life എന്ന എക്സ്റ്റന്‍ഷനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്താല്‍ നാല് ടാബുകള്‍ കാണാം. ടുഡേ, ടൈംടേബിള്‍, ടാസ്ക്, എക്സാംസ് എന്നിവയാണിവ.
ടുടെയില്‍ അപ്കമിങ്ങ് ഇവന്റ്സാണ് കാണിക്കുക. ടൈംടേബിളില്‍ സ്റ്റാറ്റിക്, മാനുവല്‍, ഓട്ടോമാറ്റിക് എന്നീ മോഡുകളുണ്ട്. ഓരോ വിഷയവും വ്യത്യസ്ഥ നിറങ്ങളിലാണ് കാണിക്കുക.
Mystudy life - Compuhow.com
ടാസ്കുകളെ അസൈന്‍മെന്‍റ്സ്, റിവിഷന്‍സ്, റിമൈന്‍ഡേഴ്സ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഈ സര്‍വ്വീസ് ഉപയോഗിക്കാവുന്നതാണ്.

DOWNLOAD

Comments

comments