സ്വവര്‍ഗാനുരാഗത്തിന്‍റെ കഥയുമായി ലൈഫ് പാര്‍ട്ട്ണര്‍


My Life Patner is Coming with Same Sex Love

സ്വവര്‍ഗ്ഗപ്രണയത്തെക്കുറിച്ച് വലിയ ചര്‍ച്ചകളും പ്രതിഷേങ്ങളും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം പ്രമേയമാക്കി മലയാളത്തില്‍ ഒരു ചിത്രം ഇറങ്ങുന്നു. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം നിരവധി തവണ സ്വവര്‍ഗ്ഗാനുരാഗം പ്രമേയമാക്കി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ വളരെ വിരളമായേ ഇത്തരം ചിത്രങ്ങള്‍ വന്നിട്ടുള്ളു. അതു തന്നെ സ്ത്രീകളുടെ സ്വവര്‍ഗ്ഗ പ്രമേയത്തെകുറിച്ചായിരുന്നു താനും. എം ബി പത്മകുമാറാണ് മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്നപേരില്‍ പുരുഷന്മാരുടെ സ്വവര്‍ഗ്ഗപ്രണയം പ്രമേയമാക്കി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഗേ ചിത്രമെന്ന് പറയുമ്പോള്‍ അതില്‍ ലൈംഗികതയും മറ്റും വിഷയമാകുമെന്ന് തോന്നുക സ്വാഭാവികമാണ്. പക്ഷേ തന്റെ ചിത്രത്തില്‍ അത്തരം കാര്യങ്ങളേക്കാള്‍ രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള മാനസികമായ അടുപ്പത്തിന്റെയും വൈകാരികതയുടെയും കഥയാണ് പറയുന്നതെന്നാണ് പത്മകുമാര്‍ പറയുന്നത്.

English Summary : My Life Patner is Coming with Same Sex Love

Comments

comments