യുട്യൂബിനെ റേഡിയോ സ്റ്റേഷനാക്കാം


Muzicgenie - Compuhow.com
വീഡിയോ ഷെയറിംഗ് സൈറ്റാണെങ്കിലും സംഗീത പ്രേമികളുടെ ഇഷ്ടപ്പെട്ട ഇടമാണല്ലോ യുട്യൂബ്. പ്രമുഖ കമ്പനികള്‍ വരെ തങ്ങളുടെ പുതിയ ട്രാക്കുകള്‍ യുട്യൂബിലേക്ക് അപ്‍ലോഡ് ചെയ്യാറുണ്ട്. സ്ഥിരമായി യുട്യൂബില്‍ പാട്ട് കേള്‍ക്കുന്നവര്‍ക്ക് യുട്യൂബിനെ റേഡിയോ ചാനലാക്കാന്‍ സഹായിക്കുന്ന സൈറ്റാണ് MuzicGenie.

ഇതില്‍ പോയി നിങ്ങള്‍ക്ക് കേള്‍ക്കേണ്ടുന്ന മ്യൂസിക് ട്രാക്ക് സെര്‍ച്ച് ചെയ്യുക. റിസള്‍ട്ട് കാണിക്കുന്നതില്‍ നിന്ന് സെലക്ട് ചെയ്യുക. വീഡിയോയും മെയിന്‍‌ സ്ക്രീനില്‍ തെളിയും. നിങ്ങളുടെ സെര്‍ച്ചിന് യോജിക്കുന്ന പുതിയ ഗാനങ്ങള്‍ വീഡിയോയ്ക്ക് താഴെയായി കാണിക്കും എന്നതാണ് പ്രത്യേകത. ആദ്യത്തെ ട്രാക്ക് പ്ലേ ചെയ്ത് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി രണ്ടാമത്തേത് പ്ലേ ആകും.

ഇത് വേണ്ട എന്നുണ്ടെങ്കില്‍ ക്ലോസ് ചെയ്താല്‍ അടുത്ത ഗാനം ഓട്ടോമാറ്റിക്കായി വന്നുകൊള്ളും. സമാനമായ സെലക്ഷനുകള്‍ തുടര്‍ച്ചയായി കേള്‍ക്കണമെന്നുണ്ടെങ്കില്‍ ഇത് നല്ലൊരുപാധിയാണ്.
സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ ക്രിയേറ്റ് ചെയ്യുന്ന പ്ലേ ലിസ്റ്റുകള്‍ സേവ് ചെയ്യാനുമാകും.

http://www.muzicgenie.com/

Comments

comments