ക്രോമില്‍ യുട്യൂബ് കേള്‍ക്കാം


Muzeit - Compuhow.com
ഏത് തരം വീഡിയോകളും സംഗീതവുമൊക്കെ ലഭ്യമായ ഇടമാണല്ലോ യുട്യൂബ്. ഏത് ഗാനങ്ങളും മികച്ച ക്വാളിറ്റിയില്‍ ആദ്യം ലഭ്യമാകുന്നതും യുട്യൂബില്‍ തന്നെയാണ്. വീഡിയോ കാണുക മാത്രമല്ല ഗാനങ്ങള്‍ കേള്‍ക്കാനും വ്യാപകമായി യുട്യൂബ് ഉപയോഗിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡില്‍ ഇതിനായി ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ക്രോം ബ്രൗസറില്‍ ഇതേ ആവശ്യത്തിന് ഉപയോഗിക്കാവുന്ന എക്സ്റ്റന്‍ഷനാണ് Muzeit.

ഇതേ സംവിധാനം ഉപയോഗിച്ച് ഫേസ്ബുക്ക് വഴി ഗാനങ്ങള്‍ ഷെയര്‍ ചെയ്യാനും സാധിക്കും. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വരുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് connect ല്‍ ക്ലിക്ക് ചെയ്യുക.
Recent, Discover, Playlists, YouTube, and Settings എന്നീ ഒപ്ഷനുകള്‍ കാണാം. സെറ്റിങ്ങ്സില്‍ ഫേസബുക്കിലേക്കുള്ള ലിങ്ക് ഒഴിവാക്കാം.

Muzeit യൂസര്‍മാര്‍ ഷെയര്‍ ചെയ്ത പ്ലേ ലിസ്റ്റുകള്‍ കാണാന്‍ Discover tab ല്‍ പോവുക.
സോങ്ങ് പ്ലേ ആവുന്നതിനൊപ്പം ചെറിയൊരു വിന്‍ഡോയില്‍ വീഡിയോയും കാണാനാവും.

DOWNLOAD

Comments

comments