സ്വന്തം റിങ്ങ്ടോണുണ്ടാക്കാന്‍ MuseTips


എം.പി ത്രി ഫയലുകളില്‍ നിന്ന് റിങ്ങ്ടോണുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമാണ് MuseTips . വളരെ എളുപ്പത്തില്‍ മൂന്ന് സ്റ്റെപ്പുകളില്‍ എം.പിത്രിയില്‍ നിന്ന് റിങ്ങ്ടോണ്‍ നിര്‍മ്മിക്കാന്‍ ഇതുപയോഗിച്ച് സാധിക്കും.
സോഴ്സ് ഫയലിന്റെ ഒറിജിനല്‍ സെറ്റിങ്ങിസില്‍ ഇതുപയോഗിച്ച് മാറ്റം വരുത്താനാവില്ല. ഫയലിന്റെ ആവശ്യമുള്ള ഭാഗം സ്ലൈഡര്‍ ഉപയോഗിച്ച് സെലക്ട് ചെയ്യുകയും അവക്ക് ഫെയ്ഡ് ഇഫക്ട് തുടക്കത്തിലും അവസാനത്തിലും നല്കാനും സാധിക്കും. ക്രിയേറ്റ് ചെയ്യപ്പെടുന്ന ഫയല്‍ ഓട്ടോമാറ്റിക്കായി റീനെയിം ചെയ്യപ്പെടും. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി ബ്രൗസര്‍ ടൂള്‍ബാര്‍, രജിസ്ട്രി ക്ലീനര്‍ എന്നിവ ഇന്‍സ്റ്റാള്‍ചെയ്യാതിരിക്കാന്‍ ഇത് decline ചെയ്യാന്‍ ശ്രദ്ധിക്കുക.

Download

Comments

comments