മുസാഫിര്‍ വീണ്ടും


Musafir release - Keralacinema.com
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ച് പൂര്‍ത്തിയാകാതെ കിടന്ന മുസാഫിര്‍ എന്ന ചിത്രം റിലീസിങ്ങിന് തയ്യാറെടുക്കുന്നു. പ്രമോദ് പപ്പനാണ് സംവിധാനം. റഹ്മാന്‍ നായകനാകുന്ന ചിത്രത്തില്‍ ലാലു അലക്സ്, ബാല, രാജന്‍ പി.ദേവ്, മാമുക്കോയ, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. മംമ്തയാണ് നായിക. ഔസേപ്പച്ചന്‍, എം.ജി രാധാകൃഷ്ണന്‍, ബാല ഭാസ്കര്‍, ഷഹ്ബാസ് അമന്‍ എന്നിവരാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയത്. ബാബു ജനാര്‍ദ്ധനനാണ് തിരക്കഥ. ഏറെ വിദേശ രാജ്യങ്ങള്‍ ലൊക്കേഷനാകുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. മെയ് പത്തിന് ചിത്രം റിലീസ് ചെയ്യും.

Comments

comments