മുബൈ മോഡല്‍ ആകാംഷാപുരി മലയാളത്തിലേക്ക്ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന പ്രൈസ്‌ ദി ലോര്‍ഡ് എന്ന മമ്മൂട്ടി ചിത്രത്തില്‍ മുബൈ മോഡല്‍ ആകാംഷ നായികയായി എത്തുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന സാള്‍ട്ട്‌ ആന്റ്‌ പെപ്പര്‍ ഫെയിം അഹമ്മദിന്റെ ജോഡി ആയിട്ടാണ്‌ ആകാംഷ എത്തുന്നത്‌. മലയാളനടിമാരെല്ലാം അന്യഭാഷയില്‍ തിരക്കിലായതുകൊണ്ടാവാം അന്യദേശ നായികമാര്‍ മലയാളത്തില്‍ ചേക്കേറുന്നത്. ര ണ്ടു നായികമാരുള്ള ചിത്രത്തില്‍ റീനു മാത്യൂസ്‌ ആണ്‌ മറ്റൊരു നായിക. ഡല്‍ഹിയില്‍ നിന്നും വരുന്ന മലയാളി പെണ്‍കുട്ടിയായാണ് ആകാംഷ ചിത്രത്തില്‍ അഭിനയിക്കുന്നത്. തനി പാലാക്കാരന്‍ അച്ചായനായിട്ടാണ്‌ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ കോട്ടയം സ്‌ളാംഗിലാണ് മമ്മൂട്ടി മായി പ്രത്യക്ഷപ്പെടുന്നത്.

English Summary : Mumbai Model Akamshapuri to Malayalam

Comments

comments