ക്രോമില്‍ പല യൂസര്‍മാര്‍


നിങ്ങളുപയോഗിക്കുന്ന കംപ്യൂട്ടര്‍ മറ്റ് പലരും ഉപയോഗിക്കാറുണ്ടാവും. പ്രത്യേകിച്ച് ഓഫിസുകളിലും മറ്റും. ഇന്‍റര്‍നെറ്റിന്‍റെ കാര്യം വരുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ ബുക്ക് മാര്‍ക്കുകളും, സെറ്റിങ്ങുകളുമൊക്കെ ബ്രൗസറിലുണ്ടാവും. എന്നാല്‍ ഇതൊക്കെ മറ്റൊരാള്‍ കാണുന്നതോ, ഉപയോഗിക്കുന്നതോ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഈ സാഹചര്യത്തില്‍ ക്രോമില്‍ നിങ്ങള്‍ക്ക് പുതിയ യൂസറിനെ സൃഷിടിക്കാനാവും. എന്നാല്‍ ഇത് അത്ര സുരക്ഷിതമായ മാര്‍ഗ്ഗമല്ല. കുഴപ്പക്കാരല്ലാത്തവരെ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. നിങ്ങളുടെ സാന്നിധ്യത്തില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ വേറൊരു സെഷനായി ഇത് ഉപയോഗപ്പെടുത്താം.

Chrome multiple users - Compuhow.com

ഇങ്ങനെ പുതിയ യൂസറെ ക്രിയേറ്റ് ചെയ്യാന്‍ മെനുവില്‍ Settings എടുത്ത് താഴേക്ക് സ്ക്രോള്‍ ചെയ്ത് Add new user എടുക്കുക.
തുടര്‍ന്ന് പുതിയൊരു ഐക്കണും, പേരും ക്രിയേറ്റ് ചെയ്യാം. ഇങ്ങനെ യൂസറെ ക്രിയേറ്റ് ചെയ്ത ശേഷം ഇവയില്‍ നിന്ന് ഡെസ്ക്ടോപ്പ് ഷോര്‍ട്ട് കട്ട് നിര്‍മ്മിച്ച് ഉപയോഗിക്കാം.

അതേ പോലെ ഫയര്‍ഫോക്സില്‍ പുതിയ യൂസറെ സൃഷ്ടിക്കാന്‍ വിന്‍ഡോസില്‍ run( Windows Key + R) എടുത്ത് firefox.exe -p എന്ന് ടൈപ്പ് ചെയ്യുക.
Firefox users - Compuhow.com
തുറന്ന് വരുന്ന ഫയര്‍ഫോക്സ് പ്രൊഫൈല്‍ മാനേജരില്‍ Create Profile ക്ലിക്ക് ചെയ്ത് പുതിയ യൂസറെ സൃഷ്ടിക്കാം. വിവിധ പ്രൊഫൈലുകളില്‍ ഫയര്‍ഫോക്സ് തുറക്കാന്‍ firefox.exe -p എന്ന് റണ്‍ കമാന്‍ഡ് നല്കിയാല്‍ മതി.

Comments

comments