സ്കൈപ്പില്‍ മള്‍ട്ടിപ്പിള്‍ ലോഗിന്‍


ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനമാണല്ലോ സ്കൈപ്പ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തമ്മില്‍ അല്പം പോലും കാശുമുടക്കില്ലാതെ സംസാരിക്കാന്‍ ഏറെക്കാലമായി ഈ സംവിധാനം കോടിക്കണക്കിനാളുകള്‍‌ ഉപയോഗിക്കുന്നു. ഇപ്പോള്‍ മൈക്രോസോഫ്റ്റിന്‍റെ കയ്യിലാണ് സ്കൈപ്പ്. അടുത്ത കാലത്ത് സ്കൈപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ഫേസ് ബുക്ക് അക്കൗണ്ടും ഉപയോഗിക്കാവുന്ന സംവിധാനമേര്‍പ്പെടുത്തിയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും, ബിസിനസ് ആവശ്യങ്ങള്‍ക്കും സ്കൈപ്പ് ഉപയോഗിക്കുന്നവരുണ്ടാകും. അങ്ങനെ ഒരു സിസ്റ്റത്തില്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് ലോഗിന്‍ അസാധ്യമാണ്. പല അക്കൗണ്ടുകള്‍ ഒരുമിച്ച് ഉപയോഗിക്കണമെന്നുള്ളവര്‍ക്ക് Seaside എന്ന വിന്‍ഡോസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മള്‍ട്ടിപ്പിള്‍ ലോഗിന്‍ സാധ്യമാകും.
skype multilogin - Compuhow.com
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് അക്കൗണ്ടുകള്‍ സെറ്റ് ചെയ്യാം. മൈക്രോസോഫ്റ്റ് ലൈവ് അക്കൗണ്ടോ, സ്കൈപ്പ് ഐ.ഡിയോ ഉപയോഗിക്കാം. ഇവ നല്കി ആഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും ഇങ്ങനെ ചേര്‍ക്കാവുന്നതാണ്.
ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ രണ്ട് ഷോര്‍ട്ട് കട്ടുകള്‍ ഡെസ്ക്ടോപ്പില്‍ നിര്‍മ്മിക്കപ്പെടും. configuration ഷോര്‍ട്ട് കട്ടെടുത്താല്‍ അക്കൗണ്ടുകള്‍ മാനേജ് ചെയ്യാനും, multiple Skype instances മള്‍ട്ടിപ്പിള്‍ അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യാനും ഉപയോഗിക്കാം.
വിന്‍ഡോസ് എക്സ്.പി മുതലുള്ള വേര്‍ഷനുകളില്‍ ഫ്രീയായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

ഡൗണ്‍ലോഡ്

Comments

comments