ക്രോമില്‍ മള്‍ട്ടിപ്പിള്‍ ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യാം


ബ്രൗസിങ്ങ് എളുപ്പമാക്കാന്‍ സഹായിക്കുന്ന നിരവധി എക്സ്റ്റന്‍ഷനുകളും, വെബ് ആപ്ലിക്കേഷനുകളും നിലവിലുണ്ട്.
ഒന്നില്‍ കൂടുതല്‍ ലിങ്കുകള്‍ ഒരുമിച്ച് തുറക്കാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് LinkClump. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒന്നിലേറെ ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യാന്‍ മൗസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പിടിച്ച് ഡ്രാഗ് ചെയ്താല്‍ മതി.

Linkclump - Compuhow.com

ഇങ്ങനെ ചെയ്യുമ്പോള്‍ സെലക്ഷന്‍ ബോക്സിന് മുകളിലായി എത്ര ലിങ്കുകള്‍ തുറക്കുന്നുണ്ടെന്ന് എണ്ണം തെളിയും. ഇങ്ങനെ തുറക്കുന്ന ലിങ്കുകള്‍ പുതിയ ടാബുകളിലാണ് ഓപ്പണാവുക.
ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യുക എന്നതിന് പുറമേ അവ ബുക്ക് മാര്‍ക്കുകളായി സേവ് ചെയ്യാനും ഇതില്‍ സാധിക്കും.

DOWNLOAD

Comments

comments