മള്‍ട്ടിപ്പിള്‍ ജിമെയില്‍ അക്കൗണ്ട് ചെക്കിങ്ങ്


നിങ്ങള്‍ക്ക് ഒന്നിലേറെ ജിമെയില്‍ അക്കൗണ്ടുകള്‍ ഉണ്ടായിരിക്കാം. പേഴ്‌സണലായും, ഓഫിഷ്യല്‍ആവശ്യങ്ങള്‍ക്കായും ഇങ്ങനെയുള്ള അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ചെയ്യാതെ തന്നെ ചെക്ക് ചെയ്യാന്‍ സാധിക്കും. മള്‍ട്ടിപ്പിള്‍ സൈന്‍ ഇന്‍ എന്ന സൗകര്യം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ഇതല്ലാതെ ഇമെയില്‍ ഡെലിഗേഷന്‍ എന്ന സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ ഇന്‍ബോക്‌സ് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇതുപയോഗിച്ച് ഒരു അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് മറ്റ് അക്കൗണ്ടുകളും ചെക്ക് ചെയ്യാം.
ഇതിന് നിങ്ങളുടെ ഏതെങ്കിലും സെക്കണ്ടറി അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക. Mail settings > Accounts > Grant access your account.
Add Another Account എടുത്ത് നിങ്ങളുടെ പ്രൈമറി അക്കൗണ്ട് നല്കുക. നിങ്ങള്‍ക്ക് പ്രൈമറി അഡ്രസില്‍ ഒരു കണ്‍ഫര്‍മേഷന്‍ ഇമെയില്‍ ലഭിക്കും. ഈ സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കുക.
ഇനി നിങ്ങള്‍ നിങ്ങളുടെ മെയിന്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സെക്കണ്ടറി മെയില്‍ switch account ഒപ്ഷന്‍ ഉപയോഗിച്ച് ചെക്കുചെയ്യാന്‍ സാധിക്കും. ഇതിന് ആ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതില്ല.

Comments

comments