ഇമെയില്‍ അലര്‍ട്ട് മള്‍ട്ടിപ്പിള്‍ അക്കൗണ്ടുകള്‍ക്ക്


ഇമെയില്‍ അക്കൗണ്ടുകള്‍ ഒരാള്‍ക്ക് തന്നെ പലതുണ്ടാകും. ഇവയോരോന്നും ലോഗിന്‍ ചെയ്ത് മെയില്‍ ചെക്ക് ചെയ്ത് ലോഗൗട്ട് ചെയ്ത് അടുത്ത അക്കൗണ്ട് തുറക്കുക എന്നത് ഏറെ സമയം വേണ്ടുന്ന ഒന്നാണ്. ഈ പണി കുറയ്ക്കാന്‍ എളുപ്പവഴി പലമെയില്‍ അഡ്രസില്‍ വരുന്ന മെയിലുകളുടെ അലര്‍ട്ട് ഒറ്റ സ്ഥലത്ത് ലഭ്യമാക്കുക എന്നതാണ്.
ഇതിനുള്ള എളുപ്പവഴി Gmail checker എന്ന ആഡോണ്‍ ഫയര്‍ഫോക്സില്‍ ഉപയോഗിക്കുക എന്നതാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ബ്രൗസര്‍ നാവിഗേഷന്‍ ടൂള്‍ബാറില്‍ നിന്ന് ഇത് ആക്സസ് ചെയ്യാം. സ്റ്റാറ്റസ് ബാറില്‍ ഒരു ബട്ടണായി ഇത് കാണിക്കും. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഡ്രോപ്പ് ഡൗണ്‍ മെനു വരും.
gmail-checker - Compuhow.com
manage accounts എന്നിടത്ത് പോയി പുതിയ മെയില്‍ അഡ്രസുകള്‍ ആഡ് ചെയ്യാം. ഇവ വേണമെങ്കില്‍ റിമൂവ് ചെയ്യാനും സാധിക്കും.

ഈ ആഡോണ്‍ ജിമെയില്‍ അക്കൗണ്ടുകളെ ഉദ്ദേശിച്ചുള്ളതാണ്. യാഹു, ഹോട്ട്മെയിലൊന്നും ഇതില്‍ സപ്പോര്‍ട്ടാവില്ല. എന്നാല്‍ ചെറിയൊരു ടെക്നിക്കിലൂടെ അവയും ഇതില്‍ എനേബിള്‍ ചെയ്യാം.
പ്രൈമറി അക്കൗണ്ടായി ഒരു ജിമെയില്‍ അഡ്രസ് സെറ്റ് ചെയ്യുക. POP3 mail server എനേബില്‍ ചെയ്ത് ഇമെയില്‍ സര്‍വ്വീസുകള്‍ ഇതിലേക്ക് ആഡ് ചെയ്യാം.
ഇതിന് നിങ്ങളുടെ പ്രൈമറി ഇമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് സെറ്റിങ്ങ്സില്‍ Acconts and Import ല്‍ Add POP3 email account എടുക്കുക.
email alert - Compuhow.com
Add another email address you won എടുക്കുക. അതില്‍ മെയില്‍ ഏത് അക്കൗണ്ടില്‍ നിന്നാണോ ലഭിക്കേണ്ടത് അത് ചേര്‍ക്കുക.
സെറ്റിങ്ങ്സ് പൂര്‍ത്തിയാകാന്‍ Send Verification ക്ലിക്ക് ചെയ്ത് വെരിഫൈ ചെയ്യുക.

Comments

comments