പല ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഒറ്റ യു.എസ്.ബിയില്‍


Xboot - Compuhow.com
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ യു.എസ്.ബിയില്‍ നിന്ന് റണ്‍ ചെയ്യാറുണ്ടല്ലോ. സാധാരണ ഏതെങ്കിലും ഒരു ഒ.എസ് മാത്രമേ ഇത്തരത്തില്‍ ഉപയോഗിക്കാറുള്ളൂ. എന്നാല്‍ പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ പല ഒ.എസുകള്‍ ഇത്തരത്തില്‍ യു.എസ്.ബിയില്‍ നിന്ന് റണ്‍ ചെയ്യാനാവും.

XBoot എന്ന ലളിതമായ മള്‍ട്ടിബൂട്ട് ടൂള്‍ ഉപയോഗിച്ചാല്‍ ഇത് സാധ്യമാക്കാം.
ഇതിന് ആദ്യം XBoot ഡൗണ്‍ലോഡ് ചെയ്യുക.
ചിത്രത്തില്‍ കാണുന്നത് പോലൊരു വിന്‍ഡോ റണ്‍ ചെയ്യുമ്പോള്‍ തുറന്ന് വരും. അതിലേക്ക് iso ഫയല്‍ കംപ്യൂട്ടില്‍ നിന്ന് ഡ്രാഗ് ചെയ്തിടുക.

ഇത് പൂര്‍ത്തിയാകുമ്പോള്‍ Create USB എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് യോജിച്ച യു.എസ്.ബി ഡ്രൈവ് ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ നിന്ന് സെലക്ട് ചെയ്യുക.
ലിസ്റ്റില്‍ നിന്ന് Bootloader സെല്ക്ട് ചെയ്ത് ഒ.കെ ക്ലിക്ക് ചെയ്യുക.
വൈകാതെ മള്‍ട്ടിബൂട്ട് യു.എസ്.ബി തയ്യാറാകും.

DOWNLOAD

Comments

comments