MTS വീഡിയോ. വ്യുവിങ്ങും എഡിറ്റിങ്ങും


ഡസണ്‍ കണക്കിന് വീഡിയോ ഫോര്‍മാറ്റുകള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. നെറ്റിലും, ഫോണിലും, ക്യാമറകളിലും എല്ലാം വിഭിന്നങ്ങളായ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ പല ഫോര്‍മാറ്റുകളിലും കാപ്ചറിങ്ങ് നടക്കുമെങ്കിലും എഡിറ്റിങ്ങ് വേളയില്‍ ഇവ കണ്‍വെര്‍ട്ട് ചെയ്യേണ്ടിവരും.

മികച്ച ക്വാളിറ്റിയുള്ള ഒരു ഫോര്‍മാറ്റാണ് MTS. ബ്ലുറേ ഡിസ്‌ക് ക്വാളിറ്റിയാണ് ഇത്. ഇത് കാണണമെങ്കില്‍ സപ്പോര്‍ട്ട് ചെയ്യുന്ന പ്ലെയര്‍ വേണം. വളരെ കുറഞ്ഞ മീഡിയപ്ലെയറുകള്‍ മാത്രമേ ഈ എച്ച്.ഡി ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യുന്നുള്ളു. വി.എല്‍.സി ഇത്തരം പ്ലെയറുകളിലൊന്നാണ്. MTS ഫോര്‍മാറ്റ് പക്ഷേ കണ്‍വെര്‍ട്ട് ചെയ്ത് എഡിറ്റ് ചെയ്യുക എളുപ്പമല്ല. എഡിറ്റിങ്ങിന് ഉദ്ദേശിക്കുന്നുവെങ്കില്‍ എളുപ്പവഴി വിന്‍ഡോസ് ലൈവ് മൂവിമേക്കര്‍ ഉപയോഗിക്കുക എന്നതാണ്. ഭാഗ്യവശാല്‍ കണ്‍വെര്‍ട്ട് ചെയ്യാതെ തന്നെ mts ഫോര്‍മാറ്റ് മൂവിമേക്കറില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. മികച്ച ക്ലാരിറ്റി തന്നെയാണ് ഈ ഫോര്‍മാറ്റിന്റെ ആകര്‍ഷണം.

Comments

comments